Tuesday, May 14, 2024
spot_img

നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി പോലീസ് ; താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി വന്ന രണ്ട് പേർ പോലീസ് പിടിയിൽ . കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കാറിൽ ആണ് ഇവർ രണ്ടുപേരും പണം കടത്താൻ ശ്രമിച്ചത്. എന്നാൽ പെരിന്തൽമണ്ണയിൽവച്ച്
വാഹന പരിശോധനയ്‌ക്കിടെയാണ് ഇരുവരും പിടിയിലായത്

കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ പണം ഒളിപ്പിച്ചായിരുന്നു ഇവർ കടത്താൻ ശ്രമിച്ചത്. എന്നാൽ പോലീസിന്റെ കൈയിൽ അകപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. ഇത്രയും പണം പ്രതികൾക്ക് എവിടെ നിന്ന് കിട്ടിയെന്നതിനെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.

Related Articles

Latest Articles