മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് മുംബൈയിൽ വച്ച് പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റുകയായിരുന്നു. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അതേസമയം, അപകടത്തിൽ പരിക്കേറ്റ 50 പേരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

