Tuesday, May 14, 2024
spot_img

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 15 യാത്രക്കാർ മരിച്ചു

ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ പതിനഞ്ച് യാത്രക്കാർ മരിച്ചു. നവാബ്ഷാ നഗരത്തിലെ സഹാറ റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിനിന്റെ എട്ടു കോച്ചുകൾ പാളം തെറ്റിയാണ് അപകടമുണ്ടായത്. അപകടത്തിൽ നാൽപതിലധികം പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

നവാബ്ഷാവിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Related Articles

Latest Articles