Friday, May 24, 2024
spot_img

കേരളത്തെ നടുക്കിയ നരഭോജികൾക്കുവേണ്ടി വാദിക്കാൻ ആളൂരെത്തി; നരബലിയുടെ ശ്രേണിയിൽപ്പെട്ട കൊലപാതകമാണെന്നാണ് പറയുന്നത്, സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം: മൂന്ന് പ്രതികൾക്ക് വേണ്ടിയും ഹാജരാകുന്നത് കോടതിയിൽ ഹാജരാകുന്നത് ആളൂർ

പത്തനംതിട്ട: ഇരട്ട നരബലി കേസിൽ പ്രതികൾക്ക് വേണ്ടി ബിഎ ആളൂർ ഹാജരാകും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് ആളൂർ ഹാജരാകുന്നത്.

സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികൾക്ക് വേണ്ടി ഹാജരാകും. ദമ്പതികൾക്ക് വേണ്ടി ഹാജരാകണമെന്നും പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോൾ മൂന്ന് പേർക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മൂന്ന് പേർക്കുംവേണ്ടി ഹാജരാകുമെന്ന് ആളൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ക്രൂരമായ കൊലപാതകമാണ് നടന്നത്. നരബലിയുടെ ശ്രേണിയിൽപ്പെട്ട കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ നരഭോജികളാണെന്ന പുതിയ ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. ഇതിനെറെ സത്യാവസ്ഥ അറിയണം.അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കണം. വക്കാലത്ത് ഫയൽ ചെയ്യാനാണ് തീരുമാനമെന്നും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

എന്നാൽ, മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത് .വേറെയാരെങ്കിലും ഇത്തരത്തിൽ ആഭിചാര കൊല നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

Related Articles

Latest Articles