Sunday, April 28, 2024
spot_img

“യുഡിഎഫും എല്‍ഡിഎഫും കള്ളന്മാർ”; മാന്യതയുള്ള സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യുക പിസി ജോർജ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് താന്‍ വോട്ട് ചെയ്യുകയെന്നും എംഎല്‍എ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കള്ളന്മാരാണ്, തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറഞ്ഞാണ് വോട്ട് ചെയ്യുന്നതെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാം വ്യക്തിയധിഷ്ഠിത വോട്ടാണ്. രാഷ്ട്രീയമായി ചിന്തിച്ച്‌ വോട്ട് ചെയ്യുന്നവര്‍ അത് ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു

അതേസമയം ഇബ്രാഹിംകുഞ്ഞ്, കമറുദ്ദീന്‍ ഇവര്‍ക്കെതിരെയെല്ലാമുള്ള കേസ് ശക്തമായത് എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കുന്നതാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

Related Articles

Latest Articles