ഹൈന്ദവർക്ക് നേരെ ഇടതുപക്ഷവും സ്പീക്കറും നടത്തിയ പരാമർശത്തിൽ രൂക്ഷമായി വിമർശിച്ച് പി സി ജോർജ്ജ്. സീത ദേവിയെ നഗ്നയായി വരച്ച എം ഫ് ഹുസൈന് അവാർഡ് കൊടുത്തതും ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ച ഒരുത്തനു അവാർഡ് കൊടുത്തതും ശബരിമലയിൽ ആചാരലംഘനം നടത്തിയതും എല്ലാം ഇടത് സർക്കാർ ആണെന്ന് പി സി ജോർജ്ജ് വ്യക്തമാക്കി. ഇപ്പോളിതാ നിയമസഭാ സ്പീക്കർ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുകയാണെന്നും ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതു പക്ഷം മുന്നിൽ തന്നെ ഉണ്ടായിരുന്നുവെന്നും ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുമോ എന്നും അഥവാ ആ ധൈര്യം കാണിച്ചാൽ ഒരുപക്ഷെ വികലാംഗൻ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ടെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.
ഹൈന്ദവരുടെയും ക്രൈസ്തവരുടെയും കാര്യങ്ങളിൽ ആർക്കും കുതിരകയറാം എന്ന സ്ഥിതിവിശേഷമാണ് പിണറായിയുടെ കേരളത്തിൽ ഉള്ളത് . ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷം ആരെ പ്രീണിപ്പിക്കുവാൻ ആണ് ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത് എന്ന് കൂടെ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷംസീർ മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും, സ്പീക്കർ സ്ഥാനം രാജി വയ്ക്കണമെന്നും സ്പീക്കർ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട് , ഇനി ആ പദവിയിൽ ഇരിക്കുവാൻ ഷംസീർ യോഗ്യനല്ലെന്നും പി സി ജോർജ് വ്യക്തമാക്കി.

