Monday, September 28, 2026

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്:വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന്
ഉത്തരവിട്ട് ഹൈക്കോടതി.തെരഞ്ഞെടുപ്പ് കമ്മീഷനോട് നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.

സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിർദേശം നൽകി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

Related Articles

Latest Articles