Friday, May 24, 2024
spot_img

വൈസ് ചാൻസിലർ നിയമനത്തിന് സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാം;സിസ തോമസിന്റേത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ താൽകാലിക നിയമനം

കൊച്ചി : സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ വൈസ് ചാൻസിലർ സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലറായ സംസ്ഥാന ഗവർണ്ണർ നടത്തിയ താല്‍ക്കാലിക നിയമനമാണ്. വൈസ് ചാൻസിലർ നിയമനത്തിന് സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

താൽകാലിക വിസിയായി സിസ തോമസിനെ ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി .

വൈസ് ചാൻസലറായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ നവംബറിൽ തള്ളിയിരുന്നു. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഗവർണ്ണറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വിസിയായി സർക്കാർ ഇത് വരെ നിർദേശിച്ചവർ നിർദിഷ്ട യോഗ്യത ഉള്ളവർ ആയിരുന്നില്ല.രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. മുൻ വിസി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സിസ തോമസിന് താത്കാലിക ചുമതല നൽകിയത്.

Related Articles

Latest Articles