Friday, October 30, 2026

ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ചനടത്തുന്ന രണ്ടുപേര്‍ പിടിയിൽ;പെരിന്തല്‍മണ്ണ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

മലപ്പുറം: ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ചനടത്തുന്ന രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂര്‍ വാടാനപ്പള്ളി മണലൂര്‍ സ്വദേശി ചക്കമ്പില്‍ രാജു(46),കൂട്ടാളിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പുളിക്കല്‍ സജീവന്‍(49) എന്നിവരെയാണ് അറസ്റ്റിലായത്

ജില്ലയില്‍ മോഷണക്കേസുകളും സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്കില്‍ കറങ്ങിനടന്ന് തനിച്ച് നടന്നുപോകുന്ന വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്ന പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്.

Related Articles

Latest Articles