Friday, October 2, 2026

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ സാധിച്ചില്ല; ദുരിതത്തിലായി തോപ്പുംപടി അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. ഇന്നാണ് പത്താം ക്ലാസ് പരീക്ഷകള്‍ തുടങ്ങുന്നത്. ആദ്യ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളില്‍ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂള്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 10ന് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന കാര്യം അധ്യാപകര്‍ പോലും അറിയുന്നത് ഇന്നാണ്.

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുക അവരുടെ ഒരു വര്‍ഷമാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles