Saturday, September 26, 2026

ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു; നഷ്ടമായത് ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തി

കണ്ണൂർ: ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപാലൻ. ആകാശ വാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് ആയ അദ്ദേഹം റവന്യൂ ജീവനക്കാരനായിരുന്നു.

പതിനായിരക്കണക്കിന് വേദികളിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വേദികളിൽ സജീവമായിരുന്ന ഗോപാലൻ എൻ.ജി.ഒ സംഘിന്റെ നേതാവ് കൂടിയായിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ വെച്ച്.

Related Articles

Latest Articles