Wednesday, May 8, 2024
spot_img

വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ്വഴക്കമാകും; ഇ-ബുള്‍ജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കും

കണ്ണൂര്‍: ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ സെഷന്‍സ്‌ കോടതിയില്‍ വെള്ളിയാഴ്‌ച്ച ഹര്‍ജി നല്‍കും. പബ്ലിക്‌ പ്രോസിക്യൂടെര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേനയാണ്‌ ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്

ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരുടെ യൂട്യൂബ് ചാനല്‍ വഴി നിയമവിരുദ്ധ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറയുന്നുണ്ട്. കൂടാതെ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചു. സിറ്റി പൊലീസ് കമീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെയുള്ള കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ എംവിഡി കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles