Sunday, May 5, 2024
spot_img

ഡോളർ കടത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്?

ഡോളർ കടത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്? | PINARAYI VIJAYAN

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി ഉടനെ കസ്റ്റംസ് ഗവർണറുടെ അനുവാദം തേടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതികളായ സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് മുഖ്യമന്ത്രിയ്ക്കെതിരെ വിരൽ ചൂണ്ടുന്നത്. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കസ്റ്റംസ് ആക്‌ട് 108 പ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.

2017ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സരിത്തും, സ്വപ്‌ന സുരേഷും ഡോളര്‍ കടത്ത് നടത്തിയത്. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. 19ന് കസ്റ്റംസ് നടപടികള്‍ ആരംഭിക്കും. വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതിനും മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles