Sunday, September 27, 2026

ഹത്രാസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ കലാപാഹ്വാനം ;മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ലഖ്നൗ: ഹതാസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ കലാപത്തിനു പ്രേരണ ചെലുത്തിയെന്നാരോപിച്ച് നിരോധിത സംഘടനയായ പി എഫ് ഐ പ്രവർത്തകനായ മലയാളി അറസ്റ്റിൽ. 2020 സെപ്റ്റംബറിലാണ് പത്തൊൻപത്കാരിയായ ദളിത് പെൺകുട്ടി ഹ്രതാസിൽ കൂട്ടബലാത്സംഗ ത്തിനിരയായി കൊല്ലപ്പെട്ടത്.തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപി ച്ചിരുന്ന മലപ്പുറം സ്വദേശി കെ.പി. കമാലിനെയാണ് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (യു.പി. എസ്.ടി.എഫ്) ഇന്നലെ അറസ്റ്റ് ചെയ്തത്. പി.എഫ്. ഐ. സജീവപ്രവർത്തകനാണ് കമാലെന്ന് പോലീസ് പറയുന്നു.2020 സെപ്റ്റംബറിലാണ് പത്തൊൻപത് കാരി ദളിത് പെൺകുട്ടി ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹ്രതാസിലടക്കം കലാപത്തി നു കോപ്പുകൂട്ടാൻ കമാൽ ഉൾ പ്പെടെയുള്ളവർ ശ്രമിച്ചെന്നാ ണ് ആക്ഷേപം.

സംഭവത്തിൽ പ്രതിഷേധിച്ച് ഹ്രതാസിലടക്കം കലാപത്തിനു കോപ്പുകൂട്ടാൻ കമാൽ ഉൾ പ്പെടെയുള്ളവർ ശ്രമിച്ചെന്നാണ് ആക്ഷേപം. ലഖ്‌നൗവിലെ പി.എഫ്.ഐ. വർത്തകനായ ബദറുദീനുമായി കമാലിന് ബന്ധമുണ്ടായി പോലീസ് ചൂണ്ടിക്കാട്ടി.ഹത്രാസ് കേസിൽ പ്രധാന പ്രതി സന്ദീപിനെ ജീവ പര്യന്തം തടവിനു ശിക്ഷിച്ചും മറ്റുമൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയും യു.പിയിലെ സ്പെഷൽ കോടതി വിധി പ്രസ്താവിച്ച് ഒരുദിവസത്തിനു ശേഷമാണ് കമാൽ പിടിയിലാകുന്നത്.

Related Articles

Latest Articles