Tuesday, October 6, 2026

യുഗങ്ങൾക്കിപ്പുറം ജടായുവിന്റെ ക്ഷേത്രം ഉയരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മഹത്വം കൊണ്ടാണ് ; ജടായുപാറയിൽ 1008 പടവുകളുടെ തൃപ്പടി സമർപ്പിച്ച് കൊണ്ട് കേന്ദ്ര ജലശക്തിവകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ

ചടയമംഗലം : ജടായുപാറയിൽ 1008 പടവുകളുടെ തൃപ്പടി അയോദ്ധ്യ ശ്രീരാമജന്മഭൂമി ട്രസ്റ്റിയും ഉഡുപ്പി പേജാവർ മഠാധിപതിയുമായ ശ്രീശ്രീശ്രീ വിശ്വപസന്ന തീർത്ഥ സമർപ്പിച്ചു.ജടായു രാമസേവയുടെ ഉത്തമ ഉദാഹരണമാണെന്നും നമ്മുടെ രാജ്യത്തിന്റെയും അമ്മമാരുടെയും മേലുള്ള ഉത്തരവദിത്വത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് അദ്ദേഹം ഉപദേശിച്ചു. രാമസേവ തന്നെയാണ് ദേശ സേവ എന്നും ജടായു എല്ലാവർക്കും എന്നും ആവേശമാണെന്നും ശ്രീശ്രീശ്രീ വിശ്വ പ്രസന്ന തീർത്ഥ പറഞ്ഞു.

തൃപ്പടി സമർപ്പണ സമ്മേളനം കേന്ദ്ര ജലശക്തിവകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ജടായു തുടങ്ങിവച്ച മാത്യശക്തി സംരക്ഷണം നമ്മളും തുടരേണ്ടതുണ്ടെന്നും യുഗങ്ങൾക്കിപ്പുറവും ജടായുവിന്റെ ക്ഷേത്രം ഉയരുന്നത് ജടായുവിന്റെ ജീവിതം എത്ര മഹത്വപൂർണമാണെന്ന് കാണിക്കുന്നുണ്ടെന്നും ഉദ്ഘാടന വേളയിൽ പ്രഹ്ളാദ് സിംഗ് പട്ടേൽ വ്യക്തമാക്കി.

Related Articles

Latest Articles