Sunday, May 5, 2024
spot_img

PFI ഹർത്താൽ അക്രമം; കൊല്ലത്ത് നാട്ടുകാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ കേസ്, പ്രതികളായ പിഎഫ്ഐ പ്രവർത്തകൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് എസ് ഡി പി ഐ ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പിഎഫ്ഐ പ്രവർത്തകൻ പിടിയിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പ്രതിയെ ഇരവിപുരം പോലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.

കൊല്ലത്ത് പള്ളിമുക്കിൽ വച്ചാണ് ഹർത്താൽ ദിനത്തിൽ സംഭവം നടന്നത്. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിവിൽ പോലീസ് ഓഫീസർ നിഖിൽ എന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. രണ്ട് പൊലീസുകാർക്കും അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു.

സമരാനുകൂലികൾ വഴിയാത്രക്കാരെ അസഭ്യം പറയുന്നത് തടയാനെത്തിയ പോലീസുകാരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ ബൈക്കിൽ ഷംനാദ്, താൻ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊലീസുകാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു.

Related Articles

Latest Articles