വാഷിംഗ്ടൺ: ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ വധിച്ചത് താലിബാൻ തന്നെയെന്ന് റിപ്പോർട്ട്. താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. എന്നാൽ താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനർ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ജൂലൈ 16നാണ് സിദ്ധിഖി കൊല്ലപ്പെട്ടത്. എന്നാൽ നേരത്തെ കാണ്ഡഹാറിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്.
അതേസമയം വാഷിംഗ്ടൺ എക്സാമിനർ മാസികയിലെ റിപ്പോർട്ടിൽ, അഫ്ഗാൻ കരസേനയ്ക്കൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. എന്നാൽ ഇതിനിടെ പെട്ടെന്നുണ്ടായ താലിബാൻ ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാൻഡറും കുറച്ച് ആളുകളും സിദ്ദിഖിയിൽ നിന്ന് വേർപിരിഞ്ഞു, അവർ മറ്റ് മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പമായിരുന്നു. ഈ ആക്രമണത്തിനിടയിൽ, സിദ്ദിഖിയ്ക്ക് നേരിയ പരിക്കേറ്റിരുന്നു. അതിനാൽ അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയിൽ പോയി അവിടെ പ്രാഥമിക ചികിത്സ തേടി. എന്നാൽ ഒരു പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നപ്പോൾ, താലിബാൻ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. പ്രാദേശിക അന്വേഷണത്തിൽ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാൻ പള്ളി ആക്രമിച്ചതെന്നാണ് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ടിൽ പറയുന്നത്.
റോയിട്ടേഴ്സ് ടീമിന്റെ ഭാഗമായി റോഹിംഗ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിന് സിദ്ദിഖിക്ക് 2018 ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

