Saturday, May 4, 2024
spot_img

ബീഹാറിലെ ഫുൽവാരി ഷെരീഫ് പിഎഫ്ഐ കേസ്;
വേരുകൾ കേരളത്തിലും !! അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലും,
അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ഇന്നലെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡിൽ ബീഹാർ, കേരളം, കർണാടക എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 5 പ്രതികളെയും എൻഐഎയുടെ പട്നയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും

ഞായറാഴ്ച മുതൽ കാസർഗോഡും ദകർണ്ണാടകടയിലും എട്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിർണ്ണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഫുൽവാരി ഷെരീഫിൽ ബീഹാർ പോലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്, റെയ്‌ഡിൽ ‘വിഷൻ 2047 ഇന്ത്യ’ എന്ന തലക്കെട്ട് ഉൾപ്പെടെയുള്ള പ്രകോപനപരമായ രേഖകൾ കണ്ടെടുത്തു, അന്വേഷണ ഏജൻസിയുടെയും പോലീസിന്റെയും നിഗമനത്തിൽ ഇത് രാജ്യത്തിനു നേരെ ‘സായുധ ആക്രമണം’ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നതാണ്. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഫുൽവാരിഷരീഫ് മോത്തിഹാരി മേഖലകളിൽ നിരോധിക്കപ്പെട്ടിട്ടും പിഎഫ്ഐ പ്രവർത്തനം തുടരുകയാണ്. ബീഹാറിലെ കിഴക്കൻ ചമ്പാരൺ ജില്ലയിൽ ഒരു പ്രത്യേക സമുദായത്തിലെ ഒരു യുവാവിനെ കൊലപ്പെടുത്താൻ തോക്കും വെടിക്കോപ്പുകളും സംഘടന ഏർപ്പാട് ചെയ്യുകയും ചെയ്തു.

കേരളത്തിലെ കാസർഗോഡ്, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലകളിൽ നിന്ന് അറസ്റ്റിലായ അഞ്ച് പിഎഫ്‌ഐ അംഗങ്ങൾക്ക് ഇന്ത്യക്ക് പുറത്ത് നിന്ന് സ്വരൂപിച്ച അനധികൃത ഫണ്ട് സംഘടനയുടെ നേതാക്കൾക്കിടയിൽ വിതരണം ചെയ്യാനുള്ള പിഎഫ്‌ഐ ഗൂഢാലോചനയിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി.

നിരോധനം ഉണ്ടായിരുന്നിട്ടും പിഎഫ്‌ഐയും അക്രമാസക്തമായ തീവ്രവാദം പ്രചരിപ്പിക്കുന്നത് തുടരുകയും ക്രിമിനൽ പ്രവൃത്തികൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് തുടരുകയുമാണ്.പിഎഫ്‌ഐ കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം നടത്തിയത് മുഹമ്മദ് സർഫ്രാസ് നവാസ്, എംഡി മഹമ്മദ് സിനാൻ, എംഡി റഫീഖ് എന്നിവരാണെന്നും എൻഐഎ അറിയിച്ചു. പിഎഫ്ഐ അന്തർദേശീയ, ആഭ്യന്തര അനധികൃത സാമ്പത്തിക സ്രോതസ്സുകൾ ട്രാക്ക് ചെയ്യാനും കണ്ടെത്താനും അവ മരവിപ്പിക്കാനും ശ്രമം തുടരുകയാണ്.

Related Articles

Latest Articles