Monday, October 12, 2026

പന്നിയുടെ ഹൃദയം സ്വീകരിച്ച അമേരിക്കന്‍ പൗരന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് പന്നിയുടെ ഹൃദയം സ്വീകരിച്ചത്. വളരെയധികം ചർച്ചാവിഷയമായ ഒരു വാർത്തയായിരുന്നു ബെന്നറ്റിന്റെ ഹൃദയ മാറ്റ ശസ്ത്രക്രിയ. രണ്ട് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടർന്നാണ് മരിച്ചത്.

അന്തരാഷ്ട്ര വാര്‍ത്താഏജന്‍സിയാണ് വിവരം പുറത്ത് ഇപ്പോൾ വിട്ടത്. 2022 ജനുവരി ഒന്‍പതിനാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട ശസത്രക്രിയ ആയിരുന്നു. വൈദ്യശാസ്ത്രത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാകും എന്ന് ലോകം കരുതിയ ശസ്ത്രക്രിയ കൂടിയായിരുന്നു ഇത്. ബാള്‍മോറിലെ മേരിലാന്റ് മെഡിക്കല്‍ സെന്റിലാണ് ശസ്ത്രക്രിയ നടന്നത്.

മനുഷ്യ ഹൃദയം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ ആയിരങ്ങള്‍ മരിക്കുന്ന സാഹചര്യത്തിലാണ് മറ്റ് വഴികള്‍ ആലോചിച്ചു തുടങ്ങിയത്. അങ്ങനെയാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മാസം മാത്രമായി അതിന്റെ ആയുസ്സ്.

Related Articles

Latest Articles