Monday, September 21, 2026

ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണം, രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ട; പിണറായി വിജയന്‍

ഇടുക്കി: ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്‍റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം.

എതിര്‍ക്കപ്പെടേണ്ടത് സിപിഐഎം ആണെന്ന സന്ദേശമാണ് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ബിജെപിക്കെതിരായ ശക്തികളില്‍ തുള വീഴ്ത്തുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുകയാണ്.ആര്‍എസ്‌എസും ബിജെപിയും നടത്തുന്ന അതേ നിലപാടുകള്‍ പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related Articles

Latest Articles