Monday, May 6, 2024
spot_img

കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായി ഉദ്ഘാടകനാവില്ല; മുഖ്യമന്ത്രി നടത്തുക അനുസ്മരണ പ്രഭാഷണം മാത്രം

നാളെ വൈകുന്നേരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല എന്ന് സ്ഥിരീകരണം.അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. അനുസ്മരണ പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെപിസിസി ആദ്യം തീരുമാനിച്ചതെങ്കിലും മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് തീരുമാനം മാറ്റേണ്ടി വന്നു. ഇതോടെ ഭരണ – പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.

Related Articles

Latest Articles