Friday, January 9, 2026

ഞങ്ങളുടെ ജീവിതത്തെ ക്രേസിയാക്കുന്ന ക്രേസി പിഷു ബോയ്; പിഷാരടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ 41-ാം പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ബാത്ത്ടബ്ബില്‍ കയറി താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന ചാക്കോച്ചനെയും പിഷാരടിയും ചിത്രമാണ് പങ്കുവെച്ചത്.

“ഈ രസികന്‍ പടം പങ്കുവയ്ക്കാതിരിക്കാന്‍ ആവുന്നില്ല പ്രിയ പിഷൂ! ഞങ്ങളുടെ ജീവിതത്തിലെ ഹാപ്പി ഫേസ് ആയതിനു നന്ദി പ്രിയപ്പെട്ടവനേ. മികച്ച സുഹൃത്ത്, സപ്പോര്‍ട്ടര്‍, കുടുംബം, സഹനടന്‍, ഞങ്ങളുടെ ജീവിതത്തെ ക്രേസിയാക്കുന്നു ക്രേസി മനുഷ്യന്‍. ജന്മദിനാശംസകള്‍ പിഷു ബോയ്,” ചാക്കോച്ചന്‍ കുറിച്ചു.

Related Articles

Latest Articles