Sunday, May 19, 2024
spot_img

സൗബിന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ഹൊറര്‍ കോമഡി ‘രോമാഞ്ച’ത്തിന്‍റെ ട്രെയ്‍ലര്‍;രചനയും സംവിധാനവും ജിത്തു മാധവന്‍

സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം ഇതാ എത്തുന്നു.’രോമാഞ്ചം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവനാണ്.

2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൗബിന്‍റെ കഥാപാത്രത്തെ ട്രെയ്‍ലറില്‍ നമുക്ക് കാണാം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

സൗബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.

ഒക്ടോബര്‍ 14 ന് ചിത്രം തിയറ്ററുകളിലെത്തും. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.

Related Articles

Latest Articles