കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ കൊച്ചിയില്‍ ഹാജരാകാനാണ് ഇ.ഡി. നിര്‍ദേശിച്ചിരുന്നത്. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആവശ്യത്തോട് ഇ ഡി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. മുന്‍ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരായി കള്ളപ്പണ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിരുന്നു. രാവിലെ 11ന് എന്‍ഫോഴ്സ്മെന്‍റ് ഓഫീസിലെത്തിയ ജലീല്‍ നടപടിക്രമങ്ങള്‍കഴിഞ്ഞ് നാലുമണിയോടെയാണ് മടങ്ങിയത്. മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

