Saturday, May 4, 2024
spot_img

പ്ലസ് വണ്‍ പ്രവേശനക്രമം പുനഃക്രമീകരിച്ചു;ആദ്യ പ്രവേശനപ്പട്ടിക ഓഗസ്റ്റ് 3ന് പ്രസിദ്ധീകരിക്കും; ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനക്രമം പുനഃക്രമീകരിച്ചു. പ്ലസ് വണ്‍ അലോട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പൂര്‍ത്തിയായി. ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച നടക്കും. ഓഗസ്റ്റ് 3ന് ആദ്യ പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22നാണ് ക്ലാസുകള്‍ ആരംഭിക്കുക.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി അപേക്ഷ സ്വീകരിക്കുന്ന തിയതി നീട്ടി നല്‍കുകയായിരുന്നു.

Related Articles

Latest Articles