കോഴിക്കോട് : പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി ആദിദേയ് (17) ക്കാണ് മർദ്ദനമേറ്റത്. റാഗിംങിന്റെ പേരിൽ ഇരുപതോളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ, ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം ഏറ്റിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ ക്രൂരമർദ്ദനം.

