Wednesday, May 15, 2024
spot_img

രാജ്യത്തിന്റെ ക്ഷേമത്തിനായി മഹാരുദ്ര അഭിഷേകം നടത്തി പ്രാർത്ഥിക്കും; പ്രധാനമന്ത്രി നാളെ കേദാർനാഥിലേക്ക്

ദില്ലി: പ്രധാനമന്ത്രി നാളെ (Modi Visits Kedarnath) കേദാർനാഥിലേക്ക്. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. . രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും.

ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകവും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കേദാർനാഥിൽ പുരോഗമിക്കുകയാണ്. 130 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സന്ദർശന വേളയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി ഇന്ന് കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി എത്തിയിരുന്നു. ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്നും,രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ആഘോഷങ്ങളിൽ സന്തോഷിക്കാനും സാധിക്കുന്നത് സൈനികർ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ നൗഷേരിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല കുടുംബാംഗമായിട്ടാണ് താൻ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും താൻ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കറുള്ളത്. ഇത്തവണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് താൻ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles