Wednesday, May 8, 2024
spot_img

ജി-20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

റോം: ജി-20 (G20 Summit) ഉച്ചകോടിക്കായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. 30 മുതല്‍ 31 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ ഉയര്‍ത്തുമെന്നാണ് റിപ്പോർട്ട്.

റോമിലെത്തുന്ന മോദി ആദ്യ ദിവസം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കൂടാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും മോദി സന്ദര്‍ശിക്കും.ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യുറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ വെയ്ന്‍ എന്നിവരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

ജു 20 ഉച്ചകോടിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കാണുകയും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് അടുത്തമാസം 1, 2 തിയതികളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന സിഒപി 26 ന്റെ ഉന്നതതല കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും.

Related Articles

Latest Articles