Friday, April 26, 2024
spot_img

‘നമസ്‌തേ പ്രിയ മിത്രമേ’, മോദിയോട് ടെലിഫോണിൽ സംസാരിച്ചതിന് ശേഷം ഹിന്ദി ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ്

ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിലൂടെ ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത് എന്നാണ് വിവരം. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദിയില്‍ നമസ്തേ പ്രിയ കൂട്ടാളി, നമസ്തേ പ്രിയ മിത്രമേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ്. ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇത് തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

മാക്രോണിന്റെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുനേതാക്കളും സംസാരിച്ച വിവരം മാക്രോണിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ ഏഷ്യാ-പസഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടാനായി ഒപ്പുവെച്ച പ്രതിരോധ സുരക്ഷാ കരാറിനെതിരേ ശക്തമായ പ്രതിഷേധവുമായി ഫ്രാന്‍സ് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles