Monday, May 6, 2024
spot_img

പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക്; ഒക്ടോബർ 5 ന് അയോദ്ധ്യാ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ അവലോകനം ചെയ്യും; മോദിയെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി യോഗി

ലക്നൗ: ഈ മാസം 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിൽ എത്തും. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ രാജ്യത്തിന്റെ നഗരവത്കരണത്തിന്റെ മുഖച്ഛായ മാറ്റുന്നത് സംബന്ധിച്ച സെമിനാറുകളും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുംമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അയോദ്ധ്യാ നഗരവികസനത്തിന്റെ മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി അവലോകനം ചെയ്യും

ഉത്തർപ്രദേശിലെ 75 ജില്ലകളിലെ 75,000 ഭവനരഹിതർക്ക് പ്രധാൻ മന്ത്രി ആവാസ് യോജനയിലൂടെ നിർമ്മിച്ച വീടുകളുടെ തക്കോൽ ദാനവും നിർവഹിക്കും. ഡിജിറ്റലായാണ് താക്കോൽ ദാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആറ് ഗുണഭോക്താക്കളോട് പ്രധാനമന്ത്രി സംവദിക്കുകായും ചെയ്യും.

മാത്രമല്ല 4,737 കോടിയുടെ 75 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി അന്ന് നിർവഹിക്കും. യുപിയിലെ 10 സ്മാർട്ട് നഗരങ്ങളിൽ 75 ഇലക്ട്രിക് ബസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യുകയും സർക്കാർ നടപ്പാക്കിയ 75 വിജയകരമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ബുക്കും പ്രധാനമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിക്ക് മുൻപായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സ്ഥലപരിശോധന നടത്തുകയും. എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അടുത്ത വർഷം ഉത്തർപ്രദേശിൽ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ യുപി സർക്കാർ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനവും. കഴിഞ്ഞ ജൂലൈയിൽ വാരണാസിയും, സെപ്റ്റംബറിൽ അലിഗഡും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.

Related Articles

Latest Articles