Friday, May 3, 2024
spot_img

ആശങ്കയായി ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ ഗതാഗതം നിര്‍ത്തിവെച്ചു; കനത്ത ജാഗ്രത നിര്‍ദേശം

ഷഹീന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ​ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റുകളില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വടക്കന്‍ ബാത്തിന, ​തെക്കന്‍ ബാത്തിന എന്നി ഗവര്‍ണറേറ്റുകളില്‍ പൊതു നിരത്തിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയല്‍ ഒമാന്‍ പോലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചിരിക്കുകയാണ്. കൂടാതെ കനത്ത ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

എന്നാല്‍ അടിയന്തര ​ സാഹചര്യത്തില്‍ ഗതാഗതം അനുവദിക്കുമെന്നും പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഈ ഗവര്‍ണറേറ്റുകളില്‍ ആഞ്ഞടിക്കുന്നതിനാലാണ് പോലീസിന്റെ ഈ തീരുമാനം .

​അതേസമയം മസ്കറ്റ് ഗവര്‍ണറേറ്റില്‍ അല്‍​ അമരാത്ത് വിലയത്തില്‍ മഴ​ ​മൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് ഒരു കുട്ടി മരണ​പ്പെട്ടു. ഷഹീന്‍​ ചുഴലിക്കാറ്റ് ​ ​മൂലം അനുഭവപ്പെടുന്ന മഴയും കാറ്റും മൂലം​ ​ താമസ സ്ഥലത്ത് വെള്ളം കയറിയതിനാല്‍ നിരവധി കുടുംബങ്ങളെ ​​ മസ്കറ്റ് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്കു മാറ്റി പാര്‍പ്പി​ച്ചു.

അപകടം ഒഴിവാക്കാന്‍ ​കോറം പ്രദേശത്തും, സീബിലെ ചില പ്രദേശങ്ങളിലും ​ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.

Related Articles

Latest Articles