Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം: ലോക വിനോദ സഞ്ചാരികൾ ചെറുദ്വീപിലെ അത്ഭുത കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ചു, പ്രധാനമന്ത്രിയുടെ സ്നോർക്കെലിംഗ് വീഡിയോ വൈറലായി

കവരത്തി: ലക്ഷദ്വീപിൻ്റെ മനോഹാരിത ആസ്വദിച്ച് കടലിൽ സ്‌നോർകെല്ലിംഗ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനിടെ കടലിൻ്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്‌നോർകലിംഗ് വീഡിയോ വൈറലായി. ലക്ഷദ്വീപ് സന്ദർശനത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങളെന്ന് പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷദ്വീപെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷദ്വീപിൻ്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാൻ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഞാൻ അവിടെ തങ്ങിയപ്പോൾ സ്‌നോർകെല്ലിംഗ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു. മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിൻ്റെ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. .

ഇതോടെ ലക്ഷദ്വീപ് എന്ന ചെറു ദ്വീപ് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് ഉറപ്പായി. ലോക സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനം.

കഴിഞ്ഞ 10 വർഷത്തിനിടെ ലക്ഷദ്വീപിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ദ്വീപുകളുടെ പുരോഗതിക്കായി കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, സ്വാതന്ത്ര്യത്തിന് ശേഷം വളരെക്കാലമായിട്ടും ലക്ഷദ്വീപിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. ദ്വീപുകളുടെ ജീവനാഡി ഷിപ്പിംഗ് ആണെങ്കിലും, ദുർബലമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പെട്രോളിനും ഡീസലിനും ഉള്ള ലഭ്യത ഇതെല്ലം അതിൻ്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles