Sunday, October 4, 2026

വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: സന്മാർഗശാസ്ത്രം അധ്യാപകൻ അബ്ദുൾ റഫീക്കിന് 29 വർഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തൃശ്ശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി‍ പീഡിപ്പിച്ച (POCSO Case) കേസിൽ‍ സന്മാർഗ ശാസ്ത്രം അധ്യാപകന് 29 വർഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു അബ്ദുൾ റഫീക്കിനാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം 9 മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അ‍ഡ്വ. കെ.എസ്. ബിനോയ് ആണ് കോടതിയിൽ ഹാജരായത്.

സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനം നടന്നത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ അമ്മയ്ക്ക് അസ്വാഭാവികത തോന്നി. തുടർന്ന് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയയാക്കി. ലൈംഗിക അതിക്രമം (Sexual Harassment) നടന്നതായും അന്തരികാവയങ്ങൾക്ക് മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles