Sunday, October 4, 2026

സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകരപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ജന്തർമന്തറിലെ സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകരപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള 9 അം​ഗസംഘത്തിനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരിൽ 5 പേർ പ്രായപൂർത്തിയായവരും നാല് പേർ പ്രായപൂർത്തിയാകാത്തതുമായ സംഘ‌മായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വളരെ ​ഗൗരവമേറിയ ചില കാര്യങ്ങൾ ഇപ്പോൾ പഞ്ചാബ് പോലീസിന് ലഭിച്ചിരിയ്ക്കുന്നതെന്നാണ് അമൃത്സർ പോലീസ് കമ്മീഷണർ ​വ്യക്തമാക്കിയിരിയ്ക്കുന്നത്.

ഒൻപത് പേരുള്ള സംഘത്തിലെ എട്ട് പേർ ഡൽഹിയിലെ ജന്തർമന്തറിൽ സിജെപി പ്രതിഷേധം നടന്നിരുന്ന സമയത്ത് എത്തുകയും അവിടെ പ്രതിഷേധം അലങ്കോലപ്പെടുത്തുന്നതിനുള്ള ശ്രമം ഇവരുടെ ഭാ​ഗത്തു നിന്ന് ഉണ്ടായി എന്നുമാണ് ഇപ്പോൾ പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ഐഎസ്ഐ ബന്ധമുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചിരുന്നതായും പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നു. ജന്തർ മന്തറിൽ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി സൃഷ്ടിച്ച് സമരം തകർക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ‌ഇതിനായുള്ള പെട്രോൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഇവർക്ക് ലഭ്യമാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ നിന്നുള്ള ഐഎസ്ഐ ബന്ധമുള്ള ഒരാളാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതെന്നും പോലീസ് വ്യക്തമാക്കി. ജന്തർ മന്തറിൽ എത്തിയെങ്കിലും ഇവർ ലക്ഷ്യമിട്ട തരത്തിലുള്ള അക്രമങ്ങൾ അവിടെ നടത്താൻ ഇവർക്ക് സാധിച്ചില്ലെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇവർ അവിടെ നിന്നും പഞ്ചാബിലേക്ക് തന്നെ മടങ്ങി പോവുകയായിരുന്നു. പഞ്ചാബ് പോലീസിന്റെ ജാഗ്രതയെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ ചാരസംഘം വലയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഇപ്പോൾ വളരെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഈ സമരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്നും ഇതിന് പിന്നിലെ ഐഎസ്ഐയുടെ കൃത്യമായ താൽപ്പര്യമെന്താണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles