Tuesday, October 27, 2026

അസമിൽ കളി മാറ്റി പോലീസ്; രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടറിലൂടെ തീർത്തു

ASSAM POLICE SHOT DEAD ACCUSED IN NALBARI STUDENT LEADER ATTACK CASE DURING DRAMATIC ENCOUNTER അസമിലെ നൽബാരിയെ കണ്ണീരിലാഴ്ത്തിയ ദാരുണമായ ആക്രമണക്കേസിലെ പ്രതിക്ക് ഒടുവിൽ അസം പോലീസിന്റെ വക ശക്തമായ മറുപടി! ഒൻപതാം ക്ലാസ് മുതൽ പെൺകുട്ടിയെ വേട്ടയാടുകയും, അത് തടയാൻ നോക്കിയ വിദ്യാർത്ഥി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കാപാലികൻ ഒടുവിൽ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പോലീസിനെപ്പോലും ഭയമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥന്റെ റൈഫിൾ ബലമായി തട്ടിയെടുത്ത് പ്രതി മൂന്ന് റൗണ്ടോളം വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഒട്ടും മടിക്കാതെ അസം പോലീസ് ആത്മരക്ഷാർത്ഥം തിരികെ വെടിയുതിർത്തു. പോലീസിന്റെ നെഞ്ചുറപ്പുള്ള പ്രത്യാക്രമണത്തിലാണ് അക്രമിക്ക് അന്ത്യം സംഭവിച്ചത്. #assam #nalbari #assampolice #encounter #crimenews #breakingnews #malayalamnews #assamnews #nalbariencounter #policeaction #latestupdates #nationalnews #currentaffairs #guwahati #studentprotest #lawandorder #crimeinvestigation #newsreport #digitalmedia #indianews #policedepartment #securityupdates #trendingnews #justice #tatwamayinews

Related Articles

Latest Articles