Wednesday, September 30, 2026

മുനമ്പം മനുഷ്യക്കടത്തു കേസ്; ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കൊച്ചി മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ മേൽ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു .സംഭവത്തിൽ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസിൽ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ കോടതിയിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ഇന്നലെ അറസ്റ്റിലായ പ്രതികളുടെ പേരിലാണ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത്. മുഖ്യപ്രതി സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സെൽവനെ കൂടാതെ സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles