ടി.ജി. മോഹൻദാസിന്റെ അറസ്റ്റിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ജന്തർമന്ദർ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. എന്നാൽ മോഹൻദാസിന് ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് പോലീസിന്റെ നടപടിയെക്കുറിച്ച് നിർണായക നിരീക്ഷണങ്ങൾ. BNSS സെക്ഷൻ 35(3) പ്രകാരം മുൻകൂർ നോട്ടീസ് നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യം തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി ഒളിവിൽ പോകുമെന്നോ തെളിവുകൾ നശിപ്പിക്കുമെന്നോ ഉള്ള വാദങ്ങൾക്കും മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട അനിവാര്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നോ? കോടതി ഉയർത്തിയ ചോദ്യങ്ങൾക്ക് പോലീസിന്റെ മറുപടി എന്തായിരിക്കും? ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുക. വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും ഇത്തരം വാർത്താ വിശകലനങ്ങൾക്കായി Subscribe ചെയ്യാനും മറക്കരുത്. #TGMohandas #TGMohandas #KeralaNews #KeralaPolice #CourtVerdict #CourtObservation #BNSS #BNSS353 #Arrest #PoliceAction #KeralaPolitics #PoliticalNews #MalayalamNews #NewsAnalysis #BreakingNews #Trivandrum #CyberCrimePolice #LegalNews #Kerala

