Saturday, April 27, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട;ശരീരത്തിനകത്ത് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് ഒരു കിലോയിലധികം സ്വർണം

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു കിലോയിലധികം സ്വർണം പിടികൂടി.കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണ് പോലീസ് സ്വർണം പിടികൂടിയത്.ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി സൽമാനുൽ ഫാരിസ് (24) ആണ് പിടിയിലായത്.ഉടൻ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ശരീരത്തിനകത്ത് 1.075 കിലോ സ്വർണ്ണം നാല് കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.
പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 55 ലക്ഷം രൂപ വില വരും.

Related Articles

Latest Articles