Friday, May 17, 2024
spot_img

കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്

കാസര്‍ഗോഡ്: കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടു. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ 19 ന്് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് റീപോളിംഗ് നടക്കുക.സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.
കാസര്‍കോട് കല്ല്യാശ്ശേരി ബൂത്ത് നമ്പര്‍ 19 69,70 , കണ്ണൂര്‍ തളിപ്പറമ്പ് പാമ്പുരുത്തിയിലെ ബൂത്ത് നമ്പര്‍ 166 എന്നീ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

Related Articles

Latest Articles