Friday, October 9, 2026

പ്രവാസി യുവാവിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്

കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയെന്ന് അറിയിച്ചത്. ഏഴ് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് പൊലീസ് പറഞ്ഞു.

സിദ്ദീഖിനെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്നാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. സിദ്ദീഖിനെ ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത് രാത്രിയോടെയാണ്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സിദീഖിന്റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്. സിദ്ദീഖിന്റെ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു. കാല്‍പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles