ലക്നൗ: ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ആതീഖിൻ്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്ക് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു.രണ്ട് മക്കളും ഇപ്പോൾ ചൈൽഡ് കെയർ ഹോമിലാണ് ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കൾ ജയിലിലാണ്. മൂന്നാമത്തെ മകൻ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.ആക്രമണ സാധ്യത കണക്കിലെടുത്താണ് രണ്ട് മക്കളെയും ചൈൽഡ് കെയർ ഹോമിൽ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫ് അഹമ്മദിന്റെയും പോസ്റ്റുമോർട്ടം ഇന്ന് നടത്തും.അഞ്ചംഗ ഡോക്ടർമാരുടെ സംഘമായിരിക്കും പോസ്റ്റ് മോർട്ടം ചെയ്യുക.സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.

