Monday, September 28, 2026

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസ്; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

ഉ​ദ​യ്പു​ര്‍: ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസിൽ പോലീസുകാരന് സസ്പെൻഷൻ. തന്നെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന ആ​ദി​വാ​സി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മേലാണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ദ​തത്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം നടന്നത്. ഒ​രു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ യുവതിയെയും മാ​താ​പി​താ​ക്ക​ളെ​യും മ​റ്റൊ​രാ​ളെ​യും കോ​ണ്‍​സ്റ്റ​ബി​ള്‍ ജി​തേ​ന്ദ്ര​യും പ​നാ​ര്‍​വ പോ​ലീ​സ് സ്റ്റേഷനിലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജ്കു​മാ​റും സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ല്‍ ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

എന്നാല്‍,കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച്‌ ഇ​വ​ര്‍​ക്ക് അ​റി​യാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ച്ച​ത്. ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്‍​പ് യു​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് പോ​സ്റ്റി​ല്‍ താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നത് .

Related Articles

Latest Articles