Sunday, June 16, 2024
spot_img

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്സിങ് ഓഫീസറായ സതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത്യാഹിത വാർഡിനടുത്തേക്ക് ഇടിച്ചു കയറ്റിയ ജീപ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

ഒളിവിലായിരുന്ന പ്രതി എവിടെയാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടാൻ വ്യത്യസ്ത മാർഗം സ്വീകരിച്ചത്. എന്നാൽ പോലീസിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. തുടർന്ന് പോലീസ് ജീപ്പ് കടന്നുപോകുന്നതിന് വേണ്ടി തിടുക്കത്തിൽ രോഗികളുടെ കിടക്കകളും സ്‌ട്രെച്ചറുകളും സുരക്ഷാ ജീവനക്കാർ മാറ്റി വഴിയൊരുക്കുകയായിരുന്നു.

അതേസമയം, ഉത്തരാഖണ്ഡ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ കുസും കാണ്ട്വാൾ പീഡനത്തിനിരയായ വനിതാ ഡോക്ടറെ നേരിട്ട് കാണുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് സതീഷ് കുമാർ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ജൂനിയർ ഡോക്ടർ വെളിപ്പെടുത്തിയത്.

Related Articles

Latest Articles