Friday, May 17, 2024
spot_img

നരേന്ദ്രമോദിയുടെ ജനകീയതഖാർഗെ തന്നെ വിളിച്ചു പറയുന്നുബിജെപിയുടെ പവർ കോൺഗ്രസ്സും സമ്മതിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രത്തോളം ജനകീയമാണെന്ന് കോൺഗ്രസ് പോലും സമ്മതിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ കണ്ടത് .സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്‌ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ” നിങ്ങൾക്ക് 330, 334 സീറ്റുകളുടെ ഭൂരിപക്ഷം ലോക്‌സഭയിലുണ്ട്. ഇപ്പോൾ അത് 400 കടന്നിരിക്കുകയാണ്” എന്നാണ് ഖാർഗെ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖാർഗെ ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് പറയുന്നത്. ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് അംഗങ്ങളുമെല്ലാം പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഖാർഗെ ഒടുവിൽ സത്യം പറഞ്ഞിരിക്കുകയാണെന്നും, അതിൽ സത്യമല്ലാതെ മറ്റൊന്നില്ലെന്നുമായിരുന്നു ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിയൂഷ് ഗോയൽ സഭയിൽ പറഞ്ഞത്. ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്

Related Articles

Latest Articles