Monday, January 12, 2026

പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നടപടി ഇന്ന്

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് നടപടി എടുക്കും. ക്രമക്കേട് ഉണ്ടായെന്ന് വ്യക്തമാക്കി ഡിജിപി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും കേസ് എടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച്‌ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. ഇന്‍റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles

Latest Articles