Friday, April 26, 2024
spot_img

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്;
സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ദില്ലി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കോടതി നൽകിയ വ്യവസ്ഥകൾ രഹ്ന ഫാത്തിമ പലതവണ ലംഘിച്ചതിനാൽ കേസിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യവുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം.

ഹൈക്കോടതിയാണ് നേരത്തെ കേസിൽ രഹ്നാ ഫത്തിമയ്‌ക്ക് ഉപാധികളോടെ ജാമ്യം നൽകിയിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നുൾപ്പെടെ കർശനമായ വ്യവസ്ഥയിന്മേലായിരുന്നു ജാമ്യം നൽകിയത്. എന്നാൽ ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണണെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവയ്‌ക്കുകയോ സമാനമായ മറ്റ് നീക്കങ്ങളോ രഹ്നയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പല ജാമ്യ വ്യവസ്ഥകളും രഹ്നാ ഫാത്തിമ ലംഘിക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു . ഈ സാഹചര്യത്തിൽ നിലവിലെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്നായിരുന്നു കേരളത്തിന്റെ മറുപടി. കൂടാതെ ആക്ടിവിസ്റ്റ് സമർപ്പിച്ച ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്.

Related Articles

Latest Articles