Thursday, March 28, 2024
spot_img

രാമനായി പ്രഭാസ്! പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ 500 കോടി രൂപ ബജറ്റിൽ ‘ആദിപുരുഷ്’

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ പ്രിയതാരമായ നടനാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാകാൻ ആദിപുരുഷ്. രാമായണം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപനം മുതല്‍ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 500 കോടി രൂപ ബജറ്റിലാണ് ‘ആദിപുരുഷ്’ എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പ്രഭാസിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി ഒന്നിന് 180ഉം രണ്ടാം ഭാഗത്തിന് 250 കോടിയുമായിരുന്നു മുതൽ മുടക്ക്. അതേസമയം ആദിപുരിഷിന് പ്രിന്റിംഗിനും പബ്ലിസിറ്റിക്കും പുറമെ 500 കോടിയാണ് ചിലവ് വരുന്നത്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും ചിത്രമെത്തും. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസ് രാമനായാണ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും വേഷമിടും. കൃതി സനോണ്‍, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്തി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കൃതി സനോണ്‍ സീതയായി വേഷമിടുമ്പോൾ സണ്ണി സിംഗ് ആണ് ലക്ഷ്മണന്റെ വേഷത്തിലെത്തുക. ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത് , പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

രാധേ ശ്യാമാണ് പ്രഭാസ് നായകനായ അവസാന ചിത്രം. രാധ കൃഷ്ണ കുമാര്‍ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചിത്രത്തില്‍ നായിക പൂജ ഹെഗ്‌ഡെയാണ്. പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ എത്തുക. ഹസ്തരേഖ വിദഗ്ദ്ധനായ ‘വിക്രമാദിത്യ’നെന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് ‘രാധേ ശ്യാമി’ലുള്ളത്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

Related Articles

Latest Articles