Saturday, January 10, 2026

ദക്ഷിണേന്ത്യയുടെ ബാഹുബലിക്ക് ഇന്ന് പിറന്നാൾ; പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകർ

ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൂപ്പര്‍ സ്റ്റാറായ നടനാണ് പ്രഭാസ്. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന് ഇന്ന് 43 ആം പിറന്നാൾ . ജന്മദിനാശംസകളുടെ പ്രവാഹമാണ് പ്രഭാസിന് ലഭിക്കുന്നത് .

1979 ഒക്ടോബര്‍ 23-ന് ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് പ്രഭാസ്. ഭീമവരത്തെ ഡിഎന്‍ആര്‍ വിദ്യാലയത്തില്‍ ആയിരിന്നു പ്രഭാസിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്. സിനിമയ്ക്കായി അഞ്ചു പേരുകളുള്ള യഥാര്‍ത്ഥ പേര് ചുരുക്കിയാണ് പ്രഭാസ് എത്തിയത്. യഥാര്‍ത്ഥ പേര് ഉപ്പളപറ്റി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നാണ്. ‘ഈശ്വര്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രഭാസ് അഭിനയ ലോകത്ത് അരങ്ങേറ്റം നടത്തിയത് . പിന്നീട് ‘വര്‍ഷം’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം സന്തോഷം ബെസ്റ്റ് യങ്ങ് പെര്‍ഫോമര്‍ അവാര്‍ഡ് കരസ്ഥമാക്കി. പ്രശസ്ത നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണം രാജുവിന്റെ അനന്തരവന്‍ കൂടിയായ പ്രഭാസ് തെലുങ്ക് സിനിമയില്‍ ‘ദി യങ്ങ് റിബല്‍ സ്റ്റാര്‍’ എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലാകെ തരംഗം സൃഷ്ടിച്ച ബാഹുബലി എന്ന രാജമൗലി ചിത്രമാണ് പ്രഭാസിന്റെ കരിയറില്‍ വഴിത്തിരിവായത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലിയില്‍ അമരേന്ദ്ര ബാഹുബലിയായി പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രഭാസിന് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയവയായിരുന്നു.സാഹോ, വര്‍ഷം, രാധേ ശ്യാം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles