Saturday, October 17, 2026

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ;മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി 26 ന് ദില്ലിയിൽ

ദില്ലി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒക്ടോബർ 26 ന് ദില്ലിയിൽ എത്തും .

സെപ്റ്റംബർ എട്ടിന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ നിന്നും ഇതാദ്യമായാണ് രാഹുൽ ഗാന്ധി മാറി നിൽക്കുന്നത്.ഒക്ടോബർ 27 ന് യാത്ര തെലങ്കാനയിൽ പ്രവേശിക്കും.

ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് നൽകും .80 കാരനായ ഖാർഗെ ശശി തരൂരിനെ 6,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

Related Articles

Latest Articles