Saturday, April 27, 2024
spot_img

നാവില്‍ രുചിമേളം തീര്‍ക്കാന്‍ ചെമ്മീന്‍ കോക്കനട്ട് റോസ്റ്റ്‌


ചെമ്മീന്‍ രുചികള്‍ ഇഷ്ടമില്ലാത്തവരില്ല. ഫ്രൈ ചെയ്തും കറിവെച്ചും അങ്ങിനെ പലവിധ റെസിപ്പികള്‍ … എന്നാല്‍ നാടന്‍ സ്‌റ്റൈലില്‍ ചെമ്മീന്‍ പാകം ചെയ്താല്‍ രുചി ഒന്ന് വേറെ തന്നെയാണ്. തേങ്ങാച്ചേര്‍ത്ത് ചെമ്മീന്‍ നാടന്‍ റോസ്റ്റ് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.ആദ്യം ചെമ്മീന്‍ വൃത്തിയാക്കിയ ശേഷം അല്‍പ്പം മഞ്ഞളും ഒപ്പും കുരുമുളകും പുരട്ടി അരമണിക്കൂര്‍ വെക്കുക.

ചേരുവകള്‍

ചെമ്മീന്‍-1 കിലോ
സവാള-250 ഗ്രാം
തക്കാളി-1
ചെറിയുള്ളി-100 ഗ്രാം
വെളുത്തുള്ളി-7 അല്ലി
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-3 ടീസ്പൂണ്‍
തേങ്ങ-മുക്കാല്‍ കപ്പ്
കുടംപുളി-3
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില -നാല് തണ്ട്
വെളിച്ചെണ്ണ-ആവശ്യത്തിന്

പാചകം
നേരത്തെ മസാല പുരട്ടിവെച്ച ചെമ്മീന്‍ ഒരു മണ്‍ചട്ടിയില്‍ ഇട്ടശേഷം കുടംപുളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക. ബുധന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍ ഒരു ചീനച്ചട്ടിയിലോ ചട്ടിയിലോ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് ബാക്കി മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ തേങ്ങ കട്ടിയായി മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കണം. രണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. അല്‍പനേരം വേവിച്ചു വെള്ളം വറ്റിക്കഴിയുമ്പോള്‍ മുകളില്‍ അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം

Related Articles

Latest Articles